ജീവിത വഴിത്താരയില്‍ കാലിടറി കൂട്ടം തെറ്റി ഭീകര സംഘടനയിലെത്തിയവര്‍ക്ക് സമര്‍പ്പിക്കുന്നു....
അമ്മ
അമ്മേ..... നിനക്കെന്നോട് സ്നേഹമോ?
നിന്റെ സ്നേഹ ചുമ്പനങ്ങള്‍തന്‍ ബാക്കിയായ്-
ഞാന്‍ നിനക്കേകിയത് നിന്‍ ഓര്‍മ്മയില്‍
നോവുകള്‍ മാത്രമോ?
നിന്‍ താരാട്ടിനോര്‍മ്മയ്ക്ക് ബാക്കിയായ്-
ഞാന്‍ നിനക്കേകിയതറയ്ക്കന്ന വാക്കുകള്‍-
മാത്രമോ?
നിന്റെ സ്നേഹലാളനകള്‍തന്‍ ബാക്കിയായ്-
ഞാന്‍ നിനക്കേകിയതിരുട്ടിന്റെ ശൂന്യത-
മാത്രമോ?
നിന്‍ അമ്മിഞ്ഞ പാലിന്റെ മാധുര്യം
നിന്റെ സ്നേഹത്തിന്‍ കൂട്ടിന്റെ ഓര്‍മ്മയും
ഒക്കെ ദൂരേക്ക് പോയമ്മേ..
ദിശ എങ്ങോട്ടെന്നറിയാതെ
ഞാന്‍ ഇവിടെ ഏകനായ്നില്‍പ്പമ്മേ..
കാലത്തിനഴികള്‍ക്ക് പിന്നിവലായി
മുന്നിലെ കാഴ്ച്ചയ്ക്ക് വര്‍ണ്ണമില്ല
നെഞ്ചിലെ സ്നേഹം വറ്റിയില്ല
ഞനിന്നന്താരത്തിന്‍ കൂട്ടുകാരന്‍
അറിയുന്നു അമ്മേ ഇന്നുഞാനെല്ലാം-
കാലം മറയ്ക്കാത്ത ചിത്രമായി
അറിയുന്നു അമ്മേ ഇന്നു ഞാനെല്ലാം
സ്നേഹമെന്തെന്നുമേതെന്നും,
—അഭിരാം പി പി
3 Comments
Ur great no worsds.............
ReplyDeleteamma............all of my......
ReplyDelete❤️❤️
ReplyDelete