ദൈവത്തിൻറെ ചാരന്മാർ


💡
"Thank you Joseph for a foreign binocular to a wonderful introspection"

എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത് എൻറെ ജീവിതത്തിലേക്ക് ദൈവം അയച്ച ചാരന്മാരെ ഒന്ന് അന്വേഷിക്കാനാണ്. ദൈവത്തിൻറെ ചാരന്മാർ എന്ന് ജോസഫ് അന്നംകുട്ടി ജോസിന്റെ ഓർമ്മയുടെ താളുകളിൽ ഓരോ വാക്കുകൾക്കും ഒരുപക്ഷേ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ദൈവം അയച്ച ചാരന്മാരുടെ സ്നേഹത്തെ കണ്ടെത്താനുള്ള ശക്തിയുണ്ട്.നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മെ കുറേക്കൂടി നല്ലവരാക്കാൻ സ്നേഹം നൽകാൻ പറയാതെ ചിലതൊക്കെ പറയാൻ,പഠിപ്പിക്കാൻ ദൈവം അയക്കുന്ന ദൂതന്മാരെയാണ് ജോസഫ് ദൈവത്തിന് ചാരന്മാർ എന്ന് വിളിച്ചത്.

ചേതൻ ഭഗത് പറഞ്ഞതുപോലെ "വായിക്കാതെ ഞാൻ നേടിയ വലിയ സാഹിത്യപുരസ്കാരങ്ങൾ കണ്ട് എന്നെ ആരാധിക്കുന്ന മനുഷ്യരെയല്ല,പാവം ഭാഷയിൽ ഞാനെഴുതിയ കഥകൾ വായിച്ച് എന്നെ സ്നേഹിക്കുന്നവരിലാണ് എൻറെ ആനന്ദം". ദൈവത്തിൻറെ ചാരൻ എഴുതിയ ഈ പുസ്തകവും ഒരുപക്ഷേ ഇതുതന്നെയാണ്. ഈ പുസ്തകം വായിച്ച് തീരുമ്പോൾ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് സന്തോഷം പകരാൻ "ദൈവം അയച്ച ചാരന്മാരെ ഒരു ബൈനോക്കുലർ എടുത്ത് നമ്മളും തേടും" എന്നത് ഉറപ്പാണ്. ജോസഫിൻറെ വാക്കുകളിലെ സത്യസന്ധതയിൽ അറിയാതെ നമ്മൾ ആ ചാരനെ സ്നേഹിച്ചു പോകുന്നു.

@abhiram pp