Slider

അമ്മ ടീച്ചറാണ്(Article)

അമ്മ ടീച്ചറാണ്

കൊറോണ കാലത്തെ മാതൃദിനത്തിൽ ടീച്ചറ മ്മമാരോട് സ്നേഹം പങ്കിടുന്നു. ഓർമ്മ വെച്ച കാലം മുതൽ അമ്മ ടീച്ചറാണ്.രാവിലെ നാലുമണിക്ക് എണീറ്റു പ്രാതൽ മുതൽ ഉച്ചഭക്ഷണം വരെ ഉണ്ടാക്കി മക്കളെ സ്കൂളിലേക്ക് അയച്ചു എട്ടേ മുപ്പതിന് സ്പെഷ്യൽ ക്ലാസ്സിനെത്തുന്നവരാണ് ടീച്ചറമ്മമാർ (അവിടെ അവർക്ക് വീട്ടിൽ എല്ലാവരും കഴിക്കുന്ന പ്രാതലും,ഉച്ചയ്ക്ക് വിഭവങ്ങൾ ഒട്ടും കുറയാത്ത ഉച്ചഭക്ഷണവും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം). 8 30 ന് ചെന്ന് ക്ലാസ്സ് എടുക്കുമ്പോൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും വിഭവസമൃദ്ധമാകാൻ ഹോം വർക്ക് ചെയ്യാനും അവർ സമയം കണ്ടെത്തണം.

നമ്മുടെയൊക്കെ അമ്മമാർ മക്കളെ കഴിപ്പിച്ചിട്ടാണ് ഭക്ഷണം കഴിക്കാറ്. ടീച്ചറമ്മമരും തങ്ങൾ പഠിപ്പിക്കുന്ന മക്കളെയും കഴിപ്പിച്ചിട്ടാണ് ഭക്ഷണം കഴിക്കാറ്. കഴിക്കുമ്പോൾ ആകട്ടെ താൻ ഇന്ന് രാവിലെ കൊടുത്തുവിട്ട ഉച്ചഭക്ഷണം മുഴുവൻ അവൻ/അവൾ കഴിച്ചിരിക്കുമോ? എന്നാകും ചിന്ത. വൈകിട്ട് നാലുമണിക്ക് സ്കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തുന്ന മകന്-മകൾക്ക് സ്കൂളിലെ കഥകളും കാര്യങ്ങളും പറയാൻ തിടുക്കമാകുമ്പോൾ അഞ്ച് മണിയോ ആറുമണിയോ വരെയുള്ള സ്പെഷ്യൽ ക്ലാസ്സുകളും പിടിഎ മീറ്റിംഗ് കളുമായി തങ്ങൾ പഠിപ്പിക്കുന്ന മക്കളെ കുറിച്ച് ഓർക്കുകയും അവരോടൊപ്പം ഇരിക്കുകയും ചെയ്യുന്നവരാണ് ടീച്ചറമ്മമാർഅവർ ഇതൊന്നും ആരോടും പറയാറില്ല അവർക്കിതിൽ പരിഭവവുമില്ല ഇല്ല അല്ലെങ്കിലും അമ്മ മക്കളെ സ്നേഹിക്കുന്നതിന് കണക്ക് വെക്കാറില്ലല്ലോ.പഠിപ്പിക്കുന്ന മക്കളുടെ പിടിഎ മീറ്റിങ്ങുകളിൽ അവരെ ചേർത്ത് നിർത്താനും തിരുത്താനുമുള്ള തിരക്കുകൾക്കിടയിൽ സ്വന്തം മക്കളുടെ പിടിഎ മീറ്റിങ്ങുകൾ ചിലപ്പോഴെങ്കിലും മറക്കുന്നവ ആണ് ടീച്ചറമ്മമാർസ്നേഹം പലപ്പോഴും തുലനം ചെയ്യപ്പെടാറുണ്ട് സ്വന്തം മക്കളോടും പഠിപ്പിക്കുന്ന മക്കളോടുമുള്ള സ്നേഹത്തിൻറെ ത്രാസ് എങ്ങോട്ടും ചെരിയാതിരിക്കാൻ സ്നേഹിക്കാൻ മാത്രം അറിയുന്നവരാണ് ടീച്ചറമ്മമാർ

As Abraham Lincoln say's "All that I am or hope to be, I owe to my angel mother"for me to my angel teachers too

@abhiram pp

Post a Comment

1 Comments